അഞ്ചുവര്‍ഷത്തേക്ക് വിശുദ്ധ ഇസ്‌ലാമിനെ ക്രിമനല്‍വത്കരിക്കുന്ന നിയമവുമായി ചൈന

അടുത്ത അഞ്ചുവര്‍ഷത്തേക്ക് വിശുദ്ധ ഇസ്‌ലാമിനെ ക്രിമിനല്‍വത്കരിക്കുന്ന നിയമം പാസ്സാക്കിയെടുത്ത് ചൈന.

നിലവിലുള്ള ഇസ്‌ലാമിക നിയമങ്ങള്‍കൂടി എടുത്തൊഴുവാക്കാന്‍ വേണ്ടിയാണ് ബൈജിംഗ് ആസ്ഥാനമാക്കി ഇത്തൊരമൊരു നിയമം നടപ്പില്‍ വരുത്തന്നത്.
ശനിയാഴ്ച  എട്ടോളം ഇസ്‌ലാമിക സംഘടനകളുമായി ചൈനയിലെ ഔദ്യോഗിക വൃത്തങ്ങള്‍ ചേര്‍ന്ന യോഗത്തില്‍ ഇസ്‌ലാംമതത്തിന്റെ സാമൂഹികവുമായി ബന്ധപ്പെടുന്ന കാര്യങ്ങളെ നിയന്ത്രിക്കാനും ചില മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച് അതിനപ്പുറത്തേക്ക് മതത്തെ ക്രിമിനല്‍കുററമാക്കുവാനുമാണ് തീരുമാനം.ചൈനയിലെ  പ്രധാന ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ ഗ്ലോബല്‍ ടൈം ആണ്  ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മാവോ സെതുംഗ്‌ന് ശേഷം പ്രധാന നേതാവായി വന്ന ചൈനയുടെ പ്രസിഡണ്ട് ക്‌സി ജിന്‍പിംഗ് ആണ് ഇസ്‌ലാമിക സ്വാതന്ത്രങ്ങളെ അസഹിഷ്ണതയോടെ കാണുകയും ക്രൂരമായ നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിന് പിന്നില്‍.
പൊതു മധ്യേ ഹിജാബും നോമ്പും നിസ്‌കാരവും ചൈനയില്‍ നേരത്തെ നിരോധിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
യു.എന്‍ കണക്ക് പ്രകാരം ഒരു മില്യണോളം ഉയിഗൂര്‍ മുസ്‌ലിംകളാണ് ചൈനയുടെ തടങ്കലില്‍ കഴിയുന്നത്. 
ചൈനയുടെ  ഈ വംശീയ ഉന്മൂലനത്തെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ശക്തമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter