പശുഭീകരത; കൊല്ലപ്പെട്ടവരില്‍ 86 ശതമാനവും മുസ്‌ലിംകളെന്ന് റിപ്പോര്‍ട്ട്
ഇന്ത്യാ രാജ്യത്ത് പശുവിന്റെ പേരില്‍ മാത്രം കൊല്ലപ്പെട്ടത് 28 ജീവനുകള്‍, അതില്‍ കൂടുതലും മുസ്ലിങ്ങള്‍. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ പശുവിന്റെ പേരില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 86 ശതമാനവും മുസ്ലീങ്ങളാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ നടന്ന ആക്രമണ സംഭവങ്ങളില്‍ 51 ശതമാനവും മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും ഇന്ത്യാസ്‌പെന്റ് കണ്ടന്റ് അനാലിസിസ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ ദിവസം ഹരിയാനയില്‍ പതിനാറുകാരനെ ബീഫിന്റെ പേരില്‍ ആള്‍കൂട്ടം തല്ലിക്കൊന്ന സാഹചര്യത്തിലാണ് കണ്ടത്തല്‍.
രാജ്യത്തൊട്ടാകെ നടന്ന 63 ആക്രമണങ്ങളില്‍ 28 പേരാണ് കൊല്ലപ്പെട്ടത് ഇതില്‍ 86 ശതമാനവും മുസ്ലീങ്ങളാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നടന്ന അക്രമണ സംഭവങ്ങളില്‍ 97 ശതമാനവും നടന്നത് മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
63 ആക്രമസംഭവങ്ങളില്‍ 32 എണ്ണവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2017 ജൂണ്‍ 25 വരെ നടന്ന ആക്രമ സംഭവങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 7 വര്‍ഷത്തിനിടെ കൊല്ലപ്പെട്ട 28 പേരില്‍ 24ഉം മുസ്ലീം വിഭാഗത്തില്‍ പെട്ടുളളവരാണ്. ആക്രമണങ്ങളില്‍ 124 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നടന്ന ആക്രമണങ്ങളില്‍ 52 ശതമാനവും അഭ്യൂഹങ്ങളെ തുടര്‍ന്നുള്ളതായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പശുവുമായി ബന്ധപ്പെട്ടുള്ള ആക്രമസംഭവങ്ങള്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2017 ന്റെ ആദ്യ പകുതിയിലാണ്. 20 ആക്രമണങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 75% വര്‍ധനയുണ്ട്. ആള്‍ക്കൂട്ട ഭീകരത, കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം എന്നീ ആക്രമ സംഭവങ്ങളും പശുവുമായി ബന്ധപ്പെട്ട നടന്നു. പലരെയും ചങ്ങല കൊണ്ട് കെട്ടിയിട്ട് മര്‍ദ്ധിച്ചുവെന്നു, രണ്ടുപേരെ കൊന്ന് കെട്ട്തൂക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഉത്തര്‍പ്രദേശും, ഹരിയാനയുമാണ് മുന്നില്‍. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് പുറകില്‍. കര്‍ണാടക ഒഴികെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ കുറവാണ്. അക്രമികള്‍ക്ക് വിശ്വഹിന്ദു പരിഷത്ത്, ബംജറംഗ്ദള്‍, ഗോരക്ഷാ സേന എന്നിവയുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ദേശീയ സംസ്ഥാന െ്രെകം റെക്കോര്‍ഡ് ബ്യൂറോകള്‍ പശുവുമായി ബന്ധപ്പെട്ടുള്ള ആക്രമണങ്ങളെ വേര്‍തിരിച്ച് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ പുറത്ത് വരുന്ന ആദ്യ റിപ്പോര്‍ട്ടാണിത്.
Leave A Comment