ഈജിപ്ത് കോടതിയുടെ വിചാരണക്കെതിരെ വെല്ലുവിളിയുമായി മുര്‍സി

 

ഈജിപ്ത് കോടതി നടത്തുന്ന വിചാരണക്കെതിരെ വെല്ലുവിളിയുമായി പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി.
കോടതി തനിക്ക് നേരെ നടത്തുന്ന വിചാരണ നിയമപരമായി തെറ്റാണെന്നും ഈ കോടതിക്ക് തന്റെ മേല്‍ കുറ്റം ചുമത്താനുള്ള യാതൊരു അര്‍ഹതയില്ലെന്നും അദ്ദേഹം കൈറോവില്‍ പറഞ്ഞു. താന്‍ തന്നെയാണ് ഇപ്പോഴും ഈജിപ്തിന്റെ പ്രസിഡന്റെന്നും അതുകൊണ്ടു തന്നെ  കോടതി തനിക്ക് മേല്‍ കോടതി നടത്തുന്ന വിചാരണ നിയമപരമായി അംഗീകരിക്കാത്തതാണെന്നും ഇതിന് നേതൃത്തം നല്‍കുന്നവരെ  ഭരണഘടന പ്രകാരം നടപടി സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
കെയ്‌റോ ക്രിമിനല്‍ കോടതിയില്‍ ഹമാസുമായി ഗൂഢാലോചന നടത്തിയ കേസില്‍ അദ്ദേഹത്തിന്റെയും മറ്റ് 21 പേരുടെയും വാദം കേള്‍ക്കുന്നതിനിടെയാണ് മുര്‍സി ഇക്കാര്യം പറഞ്ഞത്.
പ്രസിഡന്റിനെ വിചാരണ ചെയ്യാന്‍ പ്രത്യേക സംവിധാനം ഭരണഘടനയില്‍ ഉണ്ടെന്ന്  അദ്ദേഹത്തിന്റെ  അഭിഭാഷകന്‍ അബ്ദുല്‍ മുന്‍ഇം അബ്ദുല്‍ അഖ്‌സൂദ് പറഞ്ഞു.
സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ തലവന്റെ അധ്യക്ഷതയിലുള്ള, ഭരണഘടനാ കോടതി അധ്യക്ഷന്‍മാരും സ്‌റ്റേറ്റ് കൗണ്‍സിലും അടങ്ങിയ പ്രത്യേക കോടതിയായിരിക്കണം പ്രസിഡന്റിനെ വിചാരണ ചെയ്യേണ്ടത് എന്നാണ് 2012ലെ ഈജിപ്ത് ഭരണഘടനയുടെ 152ാം വകുപ്പില്‍ പറയുന്നത്.  2014ലെ ഭരണഘടനയിലും ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. 2013ല്‍  പ്രതിരോധ മന്ത്രി അബ്ദുല്‍ ഫത്താഹ് സീസി നടത്തിയ സൈനിക അട്ടിമറിയിലൂടെ മുര്‍സി പുറത്താക്കപ്പെടുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter