വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ നടന്നില്ല:  ഇസ്രായേലിന് വൻ തിരിച്ചടി
തെൽഅവീവ്: വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതി അമേരിക്കയിൽ നിന്ന് സമ്മതം ലഭിക്കാതിരുന്നതോടെ ഇന്ന് നടന്നില്ല.

അമേരിക്കയിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് പദ്ധതി തുടങ്ങാതിരിക്കാൻ കാരണമെന്ന് ഇസ്രയേല്‍ മന്ത്രി സീവ് എല്‍കിന്‍ വ്യക്തമാക്കി. ഇസ്രായേല്‍ കാബിനറ്റ് ഇന്ന് കൂട്ടിച്ചേര്‍ക്കല്‍ നീക്കം സംബന്ധിച്ച് ചര്‍ച്ച തുടങ്ങാനിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതും എല്‍കിന്‍ തള്ളി.

ഇസ്രായേലിന്റെ നിലപാടിനെതിരെ നേരത്തെ ഐക്യരാഷ്ട്ര സഭ ശക്തമായി രംഗത്തെത്തിയിരുന്നു. കൂട്ടിച്ചേര്‍ക്കല്‍ നീക്കം മേഖലയില്‍ വിനാശകാരിയായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാഷ്‌ലെറ്റ് പറഞ്ഞു. ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബ്രിട്ടിഷ് വിദേശകാര്യ ഉപമന്ത്രി ജയിംസ് ക്ലെവര്‍ലി വിഷയത്തിൽ പ്രതികരി ച്ചത്. യുഎന്‍ സെക്രട്ടറി ജനറല്‍, യൂറോപ്യന്‍ യൂണിയന്‍, പ്രധാന അറബ് രാജ്യങ്ങള്‍ എന്നിവരെല്ലാം നെതന്യാഹുവിന്റെ നീക്കത്തോട് കടുത്ത എതിര്‍പ്പു വ്യക്തമാക്കിയിട്ടുണ്ട്.

വെസ്റ്റ് ബാങ്കിന്റെ 30% ഇസ്രയേലിന്റെ ഭാഗമാക്കുകയും ബാക്കി ഭാഗം ഫലസ്തീന്റെ പരമാധികാരത്തില്‍ വിട്ടുനല്‍കുകയും ചെയ്യുക എന്ന ട്രംപിന്റെ പദ്ധതി പ്രകാരമാണ് ഇസ്രായേൽ മുന്നോട്ട് നീങ്ങുന്നത്. ഇത് ഫലസ്തീന്‍ നേരത്തെ തള്ളിക്കളഞ്ഞതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter