യുഎഇയിൽ ആരാധനാലയങ്ങള്‍ തുറന്നു
ദുബായ്: യുഎഇയില്‍ കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന ആരാധനാലയങ്ങള്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി തുറന്നു. കൊറോണ പ്രതിരോധത്തിന് ഭാഗമായി അടച്ചിട്ടതിന് പിന്നാലെ 107 ദിവസത്തിന് ശേഷമാണ് പള്ളികള്‍ അടക്കമുള്ള ആരാധനാലയങ്ങളിലേക്ക് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയത്.

കൊറോണ ജാഗ്രതയുടെ ഭാഗമായി 30 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. സാമൂഹിക അകലം പാലിച്ചാണ് നിസ്‌കാരം ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്. അതേസമയം, പ്രായമായവര്‍, കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.

നേരത്തെ അയൽ രാജ്യമായ സൗദി അറേബ്യയിൽ ആഴ്ചകൾക്ക് മുമ്പ് ആരാധനാലയങ്ങൾ തുറന്നിരുന്നു. എന്നാൽ ഇപ്രാവശ്യം ഹജ്ജ് പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടയിരിക്കുമെന്നും സൗദിഅറേബ്യ വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter