ഫലസ്ഥീന്‍  അന്താരാഷ്ട്രാ കോണ്‍ഫറന്‍സിന് തയ്യാറെടുത്ത് അയര്‍ലണ്ട്

ഫലസ്ഥീന്‍ അന്താരാഷ്ട്രാ കോണ്‍ഫറന്‍സിന് ആഥിത്യം വഹിക്കാന്‍ തയ്യാറെടുത്ത് അയര്‍ലണ്ട്.

ഐറിഷ് വിദേശകാര്യമന്ത്രാലയമാണ് അടുത്ത ആഴ്ച അയര്‍ലണ്ട് തലസ്ഥാനമായ ഡബ്‌ലിനില്‍ ഫലസ്ഥീന്‍ വിഷയത്തില്‍ അന്താരാഷ്ട്രാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
ഫ്രാന്‍സ്,സ്വീഡന്‍, ബള്‍ഗേറിയ, ജോര്‍ദാന്‍,ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും.
അഞ്ച് മാസമായി ഇത് ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അയര്‍ലണ്ടിലെ ഫലസ്ഥീന്‍ അംബസിഡര്‍ അഹ്മദ് അന്‍ദീല്‍ റാസിഖ് പറഞ്ഞു.
അധിനിവേശ പ്രദേശങ്ങളില്‍ പ്രകൃതിവിഭങ്ങളെ ചൂഷണം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് അഹമദ് അന്‍ദീല്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter