മദ്റസ പഠനാരംഭം ഇന്ന്: 12 ലക്ഷം വിദ്യാര്‍ത്ഥികൾ അറിവ് നുകരുക ഓൺലൈനിലൂടെ
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഭാഗമായി മദ്രസകൾ നേരത്തെ അടച്ചുപൂട്ടുകയും പരീക്ഷകൾ ഇല്ലാതെ ഓൾ പ്രൊമോഷൻ നല്കുകയും ചെയ്തതിന് പിന്നാലെ പുതിയ അദ്ധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കമാവും. ഓണ്‍ ലൈന്‍ വഴിയാണ് പഠനം. ചരിത്രത്തിലാദ്യമായി സ്‌കൂൾ, മദ്രസ അധ്യയന വര്‍ഷങ്ങൾ ഒരുമിച്ച്‌ ആരംഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള 10,004 മദ്രസകളിലായി ഇന്ന് 12 ലക്ഷം വിദ്യാര്‍ത്ഥികൾ പുതിയ ക്ലാസ്സുകളിൽ മത പഠന സപര്യ ആരംഭിക്കും. ഒന്നു മുതല്‍ പ്രന്ത്രണ്ട് വരെ മുഴുവന്‍ വിഷയങ്ങള്‍ക്കും ദിവസവും രാവിലെ 7.30 മുതല്‍ 9 മണിവരെയാണ് ക്ലാസ്സുകൾ നൽകുക.

യൂട്യൂബിൽ ആരംഭിച്ച സമസ്ത ഓണ്‍ലൈന്‍ ചാനല്‍ വഴിയാണ് ക്ലാസുകൾ ഉണ്ടാവുക. മദ്രസ എരിയയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനസൗകര്യം ഉറപ്പുവരുത്താന്‍ മദ്രസ കമ്മിറ്റി ഭാരവാഹികള്‍ നേരത്തെ സൗകര്യം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ മദ്രസയിലേക്ക് ഈ ചാനൽ വൈകിയാണ് ക്ലാസുകൾ നൽകപ്പെടുകയെങ്കിലും പഠനം കാര്യക്ഷമമാക്കാനും മൂല്യനിര്‍ണയത്തിനും മുഅല്ലിംകളുടെ സേവനം ഉപയോഗപ്പെടുത്തും. പഠനം കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ സമസ്ത നിയോഗിച്ച മുഫത്തിശുമാര്‍ റേഞ്ച് തലത്തില്‍ മോണിറ്ററിംഗ് നടത്തി വിദ്യാഭ്യാസ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. 22 പേരടങ്ങുന്ന ടീമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആറ് ക്യാമറ യൂണിറ്റുകള്‍ മുഴുവന്‍സമയവും പ്രവര്‍ത്തിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter