ജൂതദേവാലയത്തില്‍ വെടിയേറ്റ ഇരകള്‍ക്ക് വേണ്ടി പണം സ്വരൂപിച്ച് അമേരിക്കന്‍ മുസ്‌ലിംകള്‍

അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് ഇരകള്‍ക്ക് വേണ്ടി പതിനായിരക്കണക്കിന് ഡോളറുകള്‍ സ്വരൂപിച്ച് അമേരിക്കന്‍ മുസ്‌ലിംകള്‍.

തീവ്രവാദ അക്രമം നടന്ന് മണിക്കൂറുകള്‍ക്കകം ജൂതസഹോദരങ്ങള്‍ക്ക് വേണ്ടി പണം സ്വരൂപിക്കാന്‍ ഓണ്‍ലൈന്‍ ക്യാമ്പ് സംഘടിപ്പിക്കുകയായിരുന്നു.
പിറ്റ്‌സ്ബര്‍ഗ് വെടിയേറ്റ ഇരകള്‍ക്ക് വേണ്ടി ഫണ്ട്  സ്വരൂപിക്കുന്നതില്‍ ഉദാരതയും പ്രവര്‍ത്തനവും നടത്തിയതിന് അമേരിക്കന്‍ മുസ്‌ലിംകള്‍ ഏറെ പ്രശംസിക്കപ്പെട്ടു.
ശനിയാഴ്ച രാവിലെ അക്രമം നടന്ന് മണിക്കൂറുകള്‍ക്കകം സെലിബ്രേറ്റ് മേഴ്‌സി, എംപവര്‍ ചെയ്ഞ്ച് എന്നീ രണ്ട് സംഘടനകള്‍ ക്യാമ്പയിന് മുന്‍കയ്യെടുക്കുകയായിരുന്നു.(ഹാഷ്മുസ്ലിംസ്‌ഫോര്‍പിറ്റ്‌സ്ബര്‍ഗ്) എന്ന തലക്കെട്ടിലായിരുന്നു പിറ്റ്‌സ്ബര്‍ഗ് ഇരകള്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി പണംസ്വരൂപിച്ചിരുന്നത്.

ആറുമണിക്കൂറിനകം 25,000ഡോളര്‍ എന്ന ലക്ഷ്യത്തിലെത്തുകയും 24 മണിക്കൂറിനുള്ളില്‍ തന്നെ അത് 50,000 ഡോളര്‍ ആയി ഇരട്ടിക്കുകയും ചെയ്തു.തിങ്കളാഴ്ച രാവിലെ ആവുമ്പോഴേക്ക് 115,000 ഡോളര്‍ തുകയോളം ശേഖരിക്കാന്‍ ക്യാമ്പയിനിന്റെ സംഘാടകര്‍ക്ക് സാധിച്ചു.

തുക പിറ്റ്‌സ്ബര്‍ഗ് ഇസ്‌ലാമിക് സെന്ററിന് കൈമാറുമെന്നും അത് വഴി പിറ്റ്‌സ് ബര്‍ഗ് ഇരകള്‍ക്ക് തുക ചെലവഴിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍ക്ക് ഇത് ആശ്വാസമാവുമെന്നും സംഘാടകരിലൊരാള്‍ വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter