അഞ്ചാം ഖലീഫ ഉമര്‍ ബ്‌നു അബ്ദുല്‍ അസീസ്(റ)ന്റെ ഖബര്‍ തീവ്രവാദികൾ തകർത്തു
ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലുള്ള അഞ്ചാം ഖലീഫ എന്നറിയപ്പെടുന്ന അമവീ ഭരണാധികാരി ഉമര്‍ ബ്‌നു അബ്ദുല്‍ അസീസി(റ)ന്റെ ഖബര്‍ സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനോട് കൂറുപുലര്‍ത്തുന്ന തീവ്രവാദി സംഘം തകര്‍ത്തു. തുര്‍ക്കി മാധ്യമമായ ഡെയ്‌ലി സബാഹ് ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

ഖലീഫയുടെയും പത്‌നിയുടെയും വീട്ടുജോലിക്കാരന്റെയും ഖബറുകള്‍ തകര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇദ്‌ലിബിലെ മാറത് അല്‍ നുഅ്മാനിലെ ദാര്‍ അല്‍ ശര്‍ഖി ഗ്രാമത്തിലാണ് ഖബറുകളുണ്ടായിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സായുധ സേനയുടെ സഹായത്തോടെ അസദ് ഭരണകൂടം ഈ പ്രദേശം നിയന്ത്രണത്തിലാക്കിയത്.

രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബിന്റെ മകളുടെ പേര മകനാണ് ഉമര്‍ ബ്‌നു അബ്ദുല്‍ അസീസ്. അക്രമവും അരാജകത്വവും സ്വജനപക്ഷപാതവും അരങ്ങു വാണിരുന്ന കാലത്ത് ക്രിസ്തബ്ദം 717 മുതൽ 720 വരെ രണ്ട് വര്‍ഷവും അഞ്ച് മാസവും ഭരിച്ച ഉമർ അതീവ സൂക്ഷ്മതയും ഭയഭക്തിയുമുള്ള ഭരണാധികാരിയായിരുന്നു. ഇത് മുൻനിർത്തി ഒന്നാം നൂറ്റാണ്ടിന്റെ മുജദ്ദിദായി മുസ്‌ലിം ലോകം കണക്കാക്കുന്നത് ഇദ്ദേഹത്തെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter