ഇസ്‌ലാമോഫോബിയ ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുമെന്ന്  ശശി തരൂർ
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരെ സംഘപരിവാർ പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്കും വിദ്വേഷ പ്രചരണങ്ങൾക്കുമെതിരെ അറബ് ലോകത്തുനിന്ന് വൻ വിമർശനം നേരിട്ട സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ. ഇന്ത്യയിൽ മുസ്‌ലിം വിരുദ്ധത വര്‍ധിക്കുന്നത് വിദേശ രാജ്യങ്ങളില്‍ മോശം പ്രതിച്ഛായക്ക് കാരണമാകുമെന്ന് ശശി തരൂർ വ്യക്തമാക്കി. നമ്മുടെ നാട്ടിലെ സാഹചര്യങ്ങള്‍ മാറ്റുന്നതാണ്, മാപ്പുപറഞ്ഞ് രക്ഷപ്പെടുന്നതിനേക്കാള്‍ നല്ലത്- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷമായി തന്റെ പാര്‍ട്ടിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം കണക്കിന് വിമർശിച്ചു. മറ്റുള്ളവര്‍ക്ക് മൗനാനുവാദം ഇക്കാര്യത്തില്‍ നല്‍കുന്നതിലൂടെ ഇന്ത്യയെ കുറിച്ചുള്ള മൊത്തം കാഴ്ച്ചപ്പാടാണ് മാറുന്നതെന്നും തരൂര്‍ പറഞ്ഞു. മുസ്‌ലിം വ്യാപാരികളില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങരുതെന്ന് ബിജെപി നേതാവ് പരസ്യമായി പറഞ്ഞതിനെയും അദ്ദേഹം വിമർശിച്ചു. ഇതൊക്കെ ഏതൊക്കെ തരത്തിലാണ് നമ്മളെ ബാധിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നും തരൂര്‍ പറഞ്ഞു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter