തീവ്രവാദ ആരോപണം; ഒടുവില്‍ 25 വര്‍ഷത്തിന് ശേഷം 11 മുസ്‌ലിംകള്‍ക്ക്  കുറ്റവിമുക്തരായി മോചനം

തീവ്രവാദ ആരോപണത്തിന്റെ പേരില്‍ 11 ഓളം മുസ്‌ലിംകളെ ജയിലിലടക്കുകയും ഒടുവില്‍ 25 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തരായി മോചനവും.

നാസിക്കിലെ പ്രത്യേക ടാഡ കോടതിയാണ് ഇവരെ  കുറ്റവിമുക്തരാക്കിയത്. അന്വേഷണ ഘട്ടത്തില്‍ ടാഡ ദുരുപയോഗം ചെയ്‌തെന്നും തെളിവിന്റെ അഭവാത്തില്‍ എല്ലാവരെയും വെറുതെ വിടുന്നതായും ജസ്‌ററിസ് എസ്.സി ഖാട്ടി പറഞ്ഞു.

1994 ലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടാഡ ചുമത്തി ഇവരെ അറസ്റ്റു ചെയ്തത്. ബാബരി മസ്ജിദ് തകര്‍ത്തതിനോടനുബന്ധിച്ച് പ്രതികാരണമെടുക്കുന്ന തീവ്രവാദ വിഭാഗത്തില്‍ പെട്ടെന്ന്‌സംശയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.

ജംഇയ്യത്തെ ഉലാമായെ ഹിന്ദിന്റെ അഭിഭാഷകരായ അഡ്വ ശരീഫ് ശൈഖ്, അഡ്വ. മതീന്‍ ശൈഖ്. അഡ്വ റസാഖ് ശൈഖ്, അഡ്വ നദീം അന്‍സാരി, അഡ്വ മുഹമ്മദ് അര്‍ഷദ്, അഡ്വ അന്‍സാരി തംബോലി എന്നിവരാണ് കോടതിയില്‍ ഇവര്‍ക്കു വേണ്ടി ഹാജരായത്.

ജമീല്‍ അഹ്മദ് അബ്ദുല്‍ ഖാന്‍, മുഹമ്മദ് യൂനുസ്, മുഹമ്മദ് ഇസ്ഹാഖ്, ഫാറൂഖ് ഖാന്‍, നസീര്‍ഖാന്‍, യൂസുഫ് ഖാന്‍, ഗുലാബ് ഖാന്‍, അയൂബ് ഖാന്‍, ഇസ്മാഈല്‍ ഖാന്‍, വസീമുദ്ധീന്‍, ശംസുദ്ധീന്‍, ശൈഖ് ശാഫി, ശൈഖ് അസീസ്. അഷ്ഫാഖ് സയിദ് മുര്‍തസ മിര്‍, മുംതാസ് സയിദ് മുര്‍തസ മിര്‍,മുഹമ്മദ്  ഹാറൂണ്‍, മുഹമ്മദ് ബാഫഖി മൗലാന ഖദീര്‍ ജൈബി എന്നിവരാണ് മോചിതരായത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter