ഗാസയിലെ പാവപ്പെട്ടവര്‍ക്ക് 100 ഡോളര്‍ സഹായവുമായി ഖത്തര്‍

ഗാസയിലെ 94,000ത്തോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 100 ഡോളര്‍ സഹായഹസ്തവുമായി ഖത്തര്‍. ഫലസ്ഥീന്‍ സര്‍ക്കാറാണ് കഴിഞ്ഞ ദിവസം ഖത്തറിന്റെ സഹായത്തെ കുറിച്ച് വ്യക്തമാക്കിയത്.

രജിസ്ട്രര്‍ ചെയ്ത 94,000 ത്തോളം കുടുംബങ്ങള്‍ക്ക് ഉടന്‍ തന്നെ തുക കൈമാറുമെന്നും സര്‍ക്കാറിലെ ഔദ്യോഗി വൃത്തങ്ങള്‍ പറഞ്ഞു.
എങ്ങനെയാണ് ഓരാകുടുംബത്തിനും ധനം  ലഭിക്കുകയെന്നും തങ്ങളുടെ പേരുകള്‍ എവിടെയാണുണ്ടാവുകയെന്നും സര്‍്ക്കാറിന്റെ  വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഫലസ്ഥീന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ന് മുതല്‍ ആയിരക്കണക്കിന് ഫലസ്ഥീനികളാണ് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക മുമ്പില്‍ തുക സ്വീകരിക്കാനായി ക്വൂ നില്‍ക്കുന്നത്.
ഫലസ്ഥീനിലെ ചിലഹമാസ് അനൂകൂല കക്ഷികള്‍ ഖത്തര്‍ ഫണ്ട് ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter