യമൻ യുദ്ധ പരിഹാരത്തിന് യുഎൻ സമാധാന ഫോർമുല:  ഹൂതികൾ തടവുകാരെ മോചിപ്പിച്ചു
സൗദി പിന്തുണയുള്ള യമൻ സർക്കാറും ഇറാൻ പിന്തുണയുള്ള ഹൂതികളും തമ്മിലെ യുദ്ധം കാരണം പ്രക്ഷുബ്ധമായിരുന്ന യമൻ സമാധാനത്തിലേക്ക് തിരികെ വരുന്നു. സമാധാന ശ്രമങ്ങളുടെ മുന്നോടിയായി യമനിലെ വിമതവിഭാഗമായ ഹൂതികള്‍ 350 തടവുകാരെ വിട്ടയച്ചു. ഉപാധികളൊന്നമില്ലാതെ പൊടുന്നനെയാണ് ഹൂതികള്‍ തടവുകാരെ വിട്ടയത്. ഏഴായിരത്തോളം തടവുകാരെ പരസ്പരം വിട്ടയക്കാന്‍ വിമതരും സര്‍ക്കാറും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഇതോടെ യമനില്‍ സമാധാന ശ്രമങ്ങള്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യു.എന്‍ മധ്യസ്ഥതയില്‍‌ തടവുകാരെ വിട്ടയക്കാന്‍ യു.എന്‍ കരാറുണ്ടാക്കിയത്. സര്‍ക്കാറും യമനിലെ വിവിധ പ്രവിശ്യകള്‍ കയ്യടക്കി വെച്ച ഹൂതികളും തമ്മിലായിരുന്നു കരാര്‍. എന്നാല്‍ വിവിധ കാരണങ്ങളും സംഘര്‍ഷങ്ങളും കാരണം തീരുമാനം നീണ്ടു പോയി, ഇതിനിടെ ഇന്ന് അപ്രതീക്ഷിതമായാണ് ഹൂതികളുടെ നീക്കം. തടവുകാരുടെ മോചനം വൈകിയതോടെ സമാധാന ശ്രമങ്ങളും നീണ്ടു. പുതിയ നീക്കത്തോടെ യു.എന്‍ കരാറിനോട് കൂറു പുലര്‍ത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. ഹൂതികൾ കരാർ പാലിച്ച് അതോടെ അവിടെ ഇനി ഇനി ഏവരും ഉറ്റുനോക്കുന്നത് അത് സർക്കാരിന്റെ പ്രതികരണം എന്തെന്നാണ്. അതേസമയം ആദ്യം കുട്ടികളുടെ നീക്കത്തോട് സൗദി സഖ്യം പിന്തുണക്കുന്ന സർക്കാർ പ്രതികരിച്ചിട്ടില്ല. സർക്കാരിൻറെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണം ലഭിച്ചാൽ യുദ്ധം തകർത്തെറിഞ്ഞ യമൻ സമാധാനത്തിലേക്ക് അ തിരികെയെത്തിയേക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter