മമ്പുറം ആണ്ടുനേര്‍ച്ച നാളെ സമാപിക്കും

മമ്പുറം ഖുത്വുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180ാം ആണ്ടുനേര്‍ച്ചയ്ക്കു നാളെ കൊടിയിറക്കം. ഒരാഴ്ച നീണ്ടുനിന്ന നേര്‍ച്ചയ്ക്കു നാളെ ഉച്ചയ്ക്ക് 1.30നു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖതം ദുആയോടെ സമാപിക്കും.

 രാവിലെ എട്ടു മുതല്‍ അന്നദാനം ആരംഭിക്കും. പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദു റഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാകും. സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. ഈമാസം 11 ന് ആരംഭിച്ച നേര്‍ച്ചയുടെ ഭാഗമായി കൂട്ട സിയാറത്ത്, കൊടികയറ്റം,മൗലിദ് സദസ്സ്, മജ് ലിസുന്നൂര്‍,സ്വലാത്ത് മജ്‌ലിസ്, മതപ്രഭാഷണ പരമ്പര,തുടങ്ങിയ വിവിധ പരിപാടികളാണ് നടന്നത്. ഇന്ന രാത്രി ദിക് റ് ദുആ സമ്മേളനവും ഹിഫ്‌ള് സനദ് ദാനവും നടക്കും.
നാളെ ഒരു ലക്ഷം പേര്‍ക്ക് അന്നദാനം നടത്തും.  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന പുണ്യം തേടിയെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകളാണ് തയ്യാര്‍ ചെയ്യുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter