റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ അക്രമണം തുടരുന്നുവെന്ന് ആംനസ്റ്റി റിപ്പോര്‍ട്ട്

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ താമസിക്കുന്ന റാഖൈന്‍ പ്രദേശത്ത് ഇപ്പോഴും അക്രമണങ്ങള്‍ തുടര്‍കൊണ്ടിരിക്കുകയാണെന്നും വീട് കത്തിക്കുന്നതിന്റെ പുക ഉയരുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍ നാഷണല്‍.
മ്യാന്മറിലെ സുരക്ഷ സേന നടത്തുന്ന അക്രമണത്തില്‍ നിന്ന രക്ഷ നേടി 429,000 പേര്‍ നേരത്തെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു.
റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും അതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവുകളായുണ്ടെന്നും ആംനസ്റ്റി ഡയറക്ടര്‍ ടിറാന ഹസന്‍ പറഞ്ഞു. അക്രമം നിറുത്തിവെക്കാന്‍  യു.എന്‍.  മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനും ആവശ്യപ്പെട്ടിരുന്നു.റോഹിങ്ക്യന്‍ അക്രമത്തെ കുറിച്ച് സേനയെ ന്യായീകരിച്ചുള്ള സൂകിയുടെ പ്രസ്താവനയും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter