മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്കു ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്‍ മ​ദ്യം നൽകാനുള്ള  സ​ര്‍​ക്കാ​ര്‍  ഉത്തരവിന് ഹൈ​ക്കോ​ട​തി സ്റ്റേ
കൊ​ച്ചി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ബിവറേജ് ഔട്ട്‌ലെറ്റുകൾ അടച്ച് പൂട്ടിയതിന് പിന്നാലെ മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്കു ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്‍ മ​ദ്യം നൽകാൻ തീരുമാനിച്ചുള്ള സ​ര്‍​ക്കാ​ര്‍ ഉത്തരവ് ഹൈ​ക്കോ​ട​തി സ്റ്റേ ചെയ്തു. ​മൂ​ന്നാ​ഴ്ച​ത്തേ​ക്കാ​ണ് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്. ഉ​ത്ത​ര​വി​നെ​തി​രേ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. 

ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ര്‍​ന്നു ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ള്‍ അ​ട​ച്ച​തു മൂ​ല​മാ​ണ് മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്ക് മ​ദ്യം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​വും അ​ധാ​ര്‍​മി​ക​വു​മാ​ണെ​ന്നും ഐ​എം​എ ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്ക് ശാ​സ്ത്രീ​യ ചി​കി​ത്സ നി​ല​വി​ലു​ണ്ടെ​ന്നി​രി​ക്കേ ഡോ​ക്ട​റു​ടെ കു​റിപ്പ​ടി​യി​ല്‍ മ​ദ്യം ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വ് പൊ​തു​ജ​ന​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ദേ​ശീ​യ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ന്‍. ദി​നേ​ശാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ​തി​രേ ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി ഹ​ര്‍​ജി​യും ന​ല്‍​കി​യി​രു​ന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter