യുഎസിന് ഉപരോധം  പിൻവലിക്കാനുള്ള സുവർണാവസരമാണിപ്പോഴുള്ളത്-ഇറാൻ
തെഹ്റാൻ: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാനുള്ള സുവർണാവസരമാണ് അമേരിക്കക്ക് മുമ്പിലുള്ളതെന്നും എന്നാൽ ഈ അവസരം കളഞ്ഞു കുളിക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്നും ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനി വ്യക്തമാക്കി. യുഎസ് ഉപരോധം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും വീഡിയോ കോൺഫ്രൻസ് വഴി നടത്തിയ ക്യാബിനറ്റ് യോഗത്തിൽ അദ്ദേഹം പറഞ്ഞു. കൊറോണ പശ്ചാത്തലത്തിൽ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ തയ്യാറാണെന്ന് അറിയിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ മുന്നോട്ടു പോകാൻ യുഎസ് തയ്യാറായിട്ടില്ല. ഉപരോധം പിൻവലിക്കുമോ എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയനിരീക്ഷകർ. പശ്ചിമേഷ്യയിലെ ഏറ്റവും കൂടുതൽ കൊറോണ ബാധിച്ചത് ഇറാനാണ്. നേരത്തെ യുഎസ് വാഗ്ദാനം ചെയ്ത സഹായം ഇറാൻ തള്ളിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter