സര്‍ക്കാറുകള്‍ പ്രളയ ദുരിതാശ്വാസം വേഗത്തിലാക്കണം: ഹൈദരലി തങ്ങള്‍
- Web desk
- Dec 20, 2018 - 02:07
- Updated: Dec 20, 2018 - 02:07
സംസ്ഥാനത്ത് വലിയ നാശം വിതച്ച പ്രളയത്തിന് ശേഷം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇരകള്‍ക്ക് പ്രഖ്യാപിച്ച വിവിധ തരം സഹായങ്ങളും പദ്ധതികളും എത്രയും പെട്ടന്ന് അര്‍ഹരുടെ കൈകളില്‍ എത്തിയെന്ന് ഉറപ്പാക്കാനുള്ള നടപടികളുണ്ടാവണമെന്ന് സമസത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
കോഴിക്കോട് സമസ്ത പുനരധിവാസ ഫണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാധാനത്തിന്റെ കരങ്ങള്‍ നീണ്ടു.ദുരന്തത്തിന്റെ സമയത്ത്ഒറ്റക്കെട്ടായി നിന്ന മലയാളി സമൂഹം പരസ്പരം സഹായിക്കാനുള്ള പരിശ്രമങ്ങളില്‍ ഏവര്‍ക്കും മാതൃകയായി. കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാവരും സഹായത്തില്‍ പങ്കാളികളായി.ഐക്യദാര്‍ഢ്യപ്പെട്ട എല്ലാവരോടും നാം കടപ്പെട്ടവരാണെന്നും തങ്ങള്‍ പറഞ്ഞു. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment