മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി നീട്ടിയതില്‍  രൂക്ഷ വിമര്‍ശനവുമായി  രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി വീണ്ടും നീട്ടിയതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. നിയമവിരുദ്ധമായി രാഷ്ട്രീയ നേതാക്കളെ തടവില്‍ വെക്കുന്നതിലൂടെ ജനാധിപത്യത്തെ നശിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും ട്വിറ്ററിലൂടെ നടത്തിയ തന്റെ പ്രതികരണത്തിൽ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

'രാജ്യത്തെ രാഷ്ട്രീയ നേതാക്കളെ നിയമവിരുദ്ധമായി തടവിലാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,' രാഹുല്‍ ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ 2019 ആഗസ്റ്റ് അഞ്ചിനാണ് മെഹ്ബൂബ മുഫ്തിയടക്കം വിവിധ രാഷ്ട്രീയ നേതാക്കളെ കേന്ദ്രം തടവിലാക്കിയത്. തടവിലായിരുന്ന ഒമര്‍ അബ്ദുള്ളയും ഫാറൂഖ് അബ്ദുല്ലയും അടക്കമുള്ള നേതാക്കളെ മോചിപ്പിച്ചുവെങ്കിലും മെഹ്ബൂബ മുഫ്തി ഇപ്പോഴും തടവിലാണ്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ 2019 ആഗസ്റ്റ് അഞ്ചിനാണ് മെഹ്ബൂബ മുഫ്തിയടക്കം വിവിധ രാഷ്ട്രീയ നേതാക്കളെ കേന്ദ്രം തടവിലാക്കിയത്. തടവിലായിരുന്ന ഒമര്‍ അബ്ദുള്ളയും ഫാറൂഖ് അബ്ദുല്ലയും അടക്കമുള്ള നേതാക്കളെ മോചിപ്പിച്ചുവെങ്കിലും മെഹ്ബൂബ മുഫ്തി ഇപ്പോഴും തടവിലാണ്. ഇത് രണ്ടാം തവണയാണ് മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി നീട്ടുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച്‌ ഒന്നും മിണ്ടരുതെന്ന് കാണിച്ച്‌ നല്‍കിയ കരാറില്‍ ഒപ്പിടാന്‍ നിഷേധിച്ചതിനാലാണ് മെഹ്ബൂബക്ക് മോചനം നിഷേധിക്കുന്നതെന്ന് മകള്‍ ഇല്‍തിജ മുഫ്തി ആരോപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter