ഫലസ്ഥീന്‍ ഐക്യ ശ്രമവുമായി ഈജിപ്ത്

 

ഫലസ്ഥീനിലെ പ്രതിസന്ധികള്‍ മറികടന്ന് ഐക്യ ശ്രമവുമായി ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് സീസി.
ഫലസ്ഥീനിലെ ഭരണഘടനാപരമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ വെസ്റ്റ് ബാങ്ക് ഭരിക്കുന്ന പ്രസിഡണ്ട് മഹ്മൂദ് അബ്ബാസുമായും ഗാസ കേന്ദ്രമായിട്ടുള്ള ഹമാസുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് ഈജിപ്ത് മധ്യസ്ഥനായി ഇടപെടുന്നത്.
ഫതഹ് നേതാവും ഫലസ്തീന്‍ പ്രസിഡണ്ടുമായ മഹ്മൂദ് അബ്ബാസിനോട് സഹകരിക്കാന്‍ തയ്യാറാണെന്നും ഗാസയിലെ ഹമാസ് ഭരണസംവിധാനം പിരിച്ചുവിടുകയാണെന്നും കഴിഞ്ഞ ദിവസം ഹമാസ് നേതാക്കള്‍ അറിയിച്ചിരുന്നു. ഈജിപ്തിന്റെ ഇടപെടലിലൂടെയാണ് ഹമാസ്് ഇക്കാര്യത്തിന് മുന്‍കയ്യെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫലസ്ഥീനിലെ അവകാശങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഫലസ്ഥീന്‍ ഐക്യത്തെ കുറിച്ചും ഇക്കഴിഞ്ഞ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രത്യേകം പ്രതിപാദിക്കുകയും ചെയ്തിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter