നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സ്റ്റി

നൂറ്റാണ്ടിന്റെ നിറവില്‍ തിളങ്ങി ചരിത്ര പ്രസിദ്ധമായ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി. കോവിഡ് പശ്ചാത്തലത്തില്‍ പരിമിതമായ രീതിയിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.  പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രസിഡണ്ട് രാംനാഥ് കോവിന്ദ് പങ്കെടുക്കുമെന്ന് അലിഗഢ് വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ വ്യക്തമാക്കി.ഗവണ്‍മെന്റിന്റെ ഔദ്യോഗികരേഖകളിലും ഗസറ്റിലും പ്രസിദ്ധീകരിച്ചതും പ്രകാരം 1920 ഡിസംബര്‍ 1 നാണ് അലിഗഢ് സ്ഥാപിച്ചതായി കണക്കാക്കപ്പെടുന്നത. അത് കൊണ്ടാണ് 2020 ഡിസംബര്‍ 1  അലിഗഢിന് നൂറ് വര്‍ഷം തികയുന്നതായി കണക്കാക്കുന്നത്.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് 1877 ജനുവരി 8നാണ് അക്കാലത്തെ പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും പണ്ഡിതനുമായ സര്‍സയ്യിദ് ഈ സ്ഥാപനത്തിന് തറക്കല്ലിട്ടത്. അന്ന് മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റ് കോളേജായിരുന്നു, പിന്നീടാണ് വിദ്യഭ്യാസത്തിന്റെ നിരവധി അവസരങ്ങള്‍ തുറന്ന് നല്‍കിയ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയായി മാറിയത്.അക്കാലത്തെ യാഥാസ്ഥിക വിദ്യഭ്യാസ സമ്പ്രദായത്തില്‍ നിന്ന് മാറിചിന്തിച്ചുകൊണ്ട് ആധുനിക വിദ്യഭ്യാസത്തിന് ഊന്നല്‍ നല്‍കി ശാസ്ത്രീയമായ രീതിയില്‍ സംവിധാനിച്ചായിരുന്നു സര്‍സയ്യിദ് ഇത്തരമൊരു സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യഭ്യാസത്തിനും പുനരുജ്ജീവനത്തിനും അലിഗഢിലൂടെയും തന്റെ കാഴ്ചപ്പാടിലൂടെയും നേതൃത്വം നില്‍കി.വെസ്റ്റേണ്‍ ചിന്തയെയും കിഴക്കിന്റെ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന ദൗത്യമായിരുന്നു അദ്ദേഹം നിര്‍വ്വഹിച്ചത്. മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജിനെ 1920 സെപ്റ്റംബര്‍ 9 നായിരുന്നു അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാല എന്ന പദവിയേിലേക്ക് ഉയര്‍ത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter