സഊദി കീരീടാവകാശിയായി സല്‍മാന്‍ രാജാവിന്റ മകനെ പ്രഖ്യാപിച്ചു

 


സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ മകനും രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയും കിരീടവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ മാറ്റിയാണ് പകരം സല്‍മാന്‍ രാജവിന്റെ മകനെ കിരീടവകാശിയായി നിയമിച്ചത്. ബുധനാഴ്ച രാവിലെയാണ് പ്രഖ്യാപനം നടന്നത്.

മക്കയിലെ അല്‍ സഫ രാജ കൊട്ടാരത്തില്‍ നടന്ന രാജ്യ പിന്‍തുടര്‍ച്ചാ കൗണ്‍സിലില്‍ 34 മെമ്പര്‍മാര്‍ക്കിടയില്‍ നടന്ന ചര്‍ച്ചയില്‍ 31 പേരും മുഹമ്മദ് ബിന്‍ സല്‍മാനെ പിന്തുണച്ചതായി സഊദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡെപ്യൂട്ടി പ്രധാനമന്ത്രി സ്ഥാനവും ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച മക്കയില്‍ സത്യപ്രതിജ്ഞ നടക്കും.

സഊദി ആഭ്യന്തര മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫിനെയും ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയായി അഹമദ് ബിന്‍ മുഹമ്മദ് അല്‍ സാലിമിനെയും സല്‍മാന്‍ രാജാവ്‌നിയമിച്ചതായി റോയല്‍ കോര്‍ട്ട് വ്യക്തമാക്കി . കൂടാതെ മറ്റു ചില മേഖലയിലും ഭരണ മാറ്റങ്ങള്‍ നടത്തിയിട്ടുണ്ട്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter