സംഘപരിവാര്‍ വിരുദ്ധ നിലപാട്; മാതൃഭൂമി എഡിറ്റര്‍  സ്ഥാനത്ത് നിന്ന് കമല്‍ റാം സജീവിനെ നീക്കം ചെയ്തു.

സംഘപരിവാര്‍ വിരുദ്ധ നിലപാടില്‍ ശ്രദ്ധേയനാവുകയും എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കയ്യെടുക്കുകയും ചെയ്ത കമല്‍ റാം സജീവിനെ മാതൃഭൂമി ആഴ്ചപതിപ്പിന്റെ അസിസ്റ്റന്റ് എഡിററര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനാണ് പുതിയ ചുമതല. സംഘപരിവാറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മാനേജ്‌മെന്റ് ഇത്തരമൊരു നടപടിക്കൊരുങ്ങുന്നതെന്നാണ് വ്യക്തമാവുന്നത്.

കഴിഞ്ഞ 15 വര്‍ഷക്കാലമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനെ മുന്നോട്ട് നയിക്കുകയായിരുന്നു അദ്ധേഹം. ചുമതല ഏറ്റെടുത്ത ശേഷം ഫാസിസത്തിനും വര്‍ഗീയതക്കുമെതിരായ നിലപാടുകളാണ് അദ്ധേഹം ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ആഴ്ചപ്പതിപ്പിന്റെ കെട്ടിലും മട്ടിലും വ്യത്യസ്ത കൊണ്ടുവരികയും ചെയ്തിരുന്നു.
മാധ്യമം ആഴ്ചപ്പതിപ്പില്‍ നിന്നാണ് അദ്ധേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് വരുന്നത്.
1993 മുതല്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമാണ്.  ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കയ്യെടുത്തതും അദ്ധേഹമായിരുന്നു, മാനേജ്‌മെന്റ് അത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് മായി ബന്ധപ്പെട്ട് തന്റെ പ്രതികരണം അദ്ധേഹം ടിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു.
പ്രമുഖ എഴുത്തുകാര്‍ പലരും സംഘപരിവാര്‍ ഭീഷണിയുടെ ഭാഗമായാണീ വെട്ടിനിരത്തല്‍ എന്നാണ് അനുമാനിക്കുന്നത്. ഷാജഹാന്‍ മാടമ്പാട്ട് തന്റെ ഫൈസ്ബുക്കില്‍ കുറിച്ചത് അദ്ധേഹത്തെ നീക്കം ചെയ്തത്  ഏറെ ഞെട്ടലുളവാക്കുന്നുവെന്നാണ്, മാതൃഭൂമിക്ക് വേണ്ടി താന്‍ എഴുതിയ ഒരു ലേഖനത്തില്‍ പോലും പത്രാധിപരുടെ ആവശ്യത്തിന് മാ്‌ററിത്തിരുത്തലുകള്‍ കമല്‍ റാം സജീവ് ചെയ്തില്ലെന്നും അദ്ധേഹം പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter