എൻഡിഎ വിടാൻ  നിതീഷ് കുമാറിനോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഉവൈസി
പാട്‌ന: ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പ്രഖ്യാപിച്ച എന്‍ഡിഎ സഖ്യം കക്ഷിയായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് എൻഡിഎ ബാന്ധവം അവസാനിപ്പിക്കുവാൻ എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി അഭ്യർത്ഥിച്ചു. എൻഡിഎയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാമെന്ന് ഉവൈസി വാഗ്ദാനം ചെയ്തു. കിഷന്‍ഗഞ്ചില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഹാറിലെ ജനങ്ങള്‍ പൗരത്വ ഭേദഗതി നിയമമെന്ന 'കരിനിയമത്തിന്' അനുകൂലമല്ലെന്ന് കേന്ദ്രത്തോട് പറയാന്‍ നിതീഷ് കുമാറിന് ധൈര്യമുണ്ടാകണം.'നരേന്ദ്ര മോഡിയും നിതീഷ് കുമാറും ഒരുപോലെയല്ല. നിതീഷ് കുമാര്‍ ബിജെപിയുമായുള്ള ബന്ധം ഒഴിവാക്കണം. ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് പിന്തുണ നല്‍കും. നിതീഷ് കുമാറിന് ബീഹാറില്‍ നല്ല പ്രതിച്ഛായയുണ്ടെന്ന് ഓർമ്മിപ്പിച്ച ഉവൈസി രാജ്യത്തിനു വേണ്ടിയെങ്കിലും ബിജെപിയെ ഉപേക്ഷിക്കൂ എന്ന് അഭ്യർത്ഥിച്ചു. ബിഹാറില്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിക്കണം, കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം വ്യക്തമാക്കണം. പക്ഷേ, അദ്ദേഹത്തിന് അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന് തനിക്കറിയാം. പാര്‍ലമെന്റില്‍ ബില്‍ പാസാക്കുമ്ബോള്‍ അദ്ദേഹം മൗനം പാലിച്ചു. ഭരണഘടന അവഹേളിക്കപ്പെടുമ്ബോള്‍, നിതീഷ് കുമാര്‍ നിശബ്ദനായി നോക്കിനില്‍ക്കുകയായിരുന്നു.ഇന്ത്യന്‍ ഭരണഘടന വച്ച്‌ കളിച്ചതിന് രാജ്യം നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ലെന്നും ഉവൈസി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter