ഇസ്‌ലാമിക പ്രഭാഷണം നടത്താന്‍ അനുവദിക്കുന്നില്ല: പരാതിയുമായി സാക്കിര്‍ നായിക്

 

ഇസ്‌ലാമിക പ്രഭാഷണവും പ്രബോധനവും നടത്താന്‍ ഇന്ത്യന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അനുവദിക്കുന്നില്ലെന്ന്  ഡോ.സാക്കിര്‍ നായിക് ഇന്റര്‍പോളിന് പരാതി നല്‍കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ മതന്യൂനപക്ഷങ്ങളോടുള്ള വേട്ടയാടലിന്റെ ഭാഗമാണ് തന്റെ പ്രഭാഷണങ്ങള്‍ക്കുള്ള വിലക്കെന്ന് നായിക് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 25 വര്‍ഷമായി താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രഭാഷണം നടത്തിവരുന്നുണ്ടെന്നും ഈ സ്ഥലങ്ങളിലെല്ലാം തനിക്ക് ആദരവും സ്വീകാര്യതയും ലഭിച്ചിട്ടുണ്ടെന്നും നായിക് ഇന്റര്‍പോളിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇസ്‌ലാമിക് ഫൗണ്ടേഷനെ നിരോധിച്ചതിലൂടെയും പ്രഭാഷണം തടഞ്ഞതിലൂടെയും തന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജയിലുകളിലെ മോശം അവസ്ഥയും മനുഷ്യാവകാശ ലംഘനങ്ങളും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി. സാകിര്‍ നായികിന്റെ പാസ്‌പോര്‍ട്ട് അടുത്തിടെ എന്‍.ഐ.എ റദ്ദാക്കിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter