ലിബിയ വിഷയത്തില്‍ ഈജിപ്ത് നേതാക്കളുമായി കൂടിക്കാഴ്ചയൊരുക്കി യു.എന്‍

ലിബിയയിലെ സമകാലിക സാഹചര്യങ്ങള്‍ വിലയിരുത്തി ഈജിപ്ത് നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ ലിബിയയിലെ യു.എന്‍ നയതന്ത്ര പ്രതിനിധി ഗാസന്‍ സാലം കൈറോവിലെത്തി.
ലിബിയയിലെ വിഷയങ്ങളെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ജൂണ്‍ 22ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗ്വട്ടേഴ്‌സ് സാലമിനെ നേരിട്ട് നിയമിക്കുകയായിരുന്നു.
ഈജിപ്ത് വിദേശകാര്യ മന്ത്രി സാമെഹ് ഷൗക്കരി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബ്ദുല്‍ ഗീഥിനോടും സാഹചര്യങ്ങളെ വിലയിരുത്തി പ്രത്യേക കൂടിക്കാഴ്ച നടത്തും.
വഷളായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് കൂടിക്കാഴ്ചയിലൂടെ പരിഹാരം കാണാനാണ് സാലം ഉദ്ധേശിക്കുന്നതെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter