ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ വിദ്യാഭ്യാസത്തിലൂടെ അതിജയിക്കണം: ജിഫ്രിതങ്ങള്‍

രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാന്‍ വിദ്യഭ്യാസ വിപ്ലവം മാത്രമാണ് പരിഹാരമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.

ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാലയുടെ ബംഗാള്‍ ഓഫ് ക്യാംപസിലെ ഗ്രാന്‍ഡ് മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയിരുന്നു തങ്ങള്‍.
കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിവെച്ച വിദ്യഭ്യാസ സാമൂഹിക സംരംഭങ്ങളാണ് കേരളീയ മുസ്‌ലിംകളുടെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ അടിത്തറയെന്നും തങ്ങള്‍ ഇത് ദേശവ്യാപകമാക്കുകയെന്ന ദൗത്യമാണ് ദാറുല്‍ ഹുദയും അനുബന്ധ സ്ഥാപനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്.രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വിദ്യഭ്യാസ വിപ്ലവമാണെന്നും തങ്ങള്‍ പറഞ്ഞു.ഉദ്ഘാടനം ചെയ്ത മസ്ജിദില്‍ ആയിരത്തോളം പേര്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter