പതിനാലാമത് ഇസ്‌ലാമിക ഉച്ചകോടി മക്കയില്‍ സമാപിച്ചു

ഒ.ഐ.സി.സി(ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍) രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്യാനത്തോടെ പതിനാലാമത് ഇസ്‌ലാമിക ഉച്ചകോടി മക്കയില്‍ സമാപിച്ചു.

സഊദി ഭരണാധികാരിസല്‍മാന്‍ രാജാവ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ജി.സി.സി അറബ് ഉച്ചകോടികള്‍ ആഹ്യാനം ചെയ്തത് പോലെ ഇറാന്റെ നേതൃത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര സമൂഹം ചെറുക്കണമെന്ന് ഇസ്‌ലാമിക ഉച്ചകോടിയും ആവശ്യപ്പെട്ടു. ഇറാന്റെ ആണവായുധ നിര്‍മ്മിക്കാന്‍ അനുവദിക്കരുതെന്നും മിസൈല്‍ പരീക്ഷണത്തിന് നിയന്ത്രണം കൊണ്ടുവരണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

ഫലസ്ഥീന്‍ രാഷ്ട്രം അവകാശമാണെന്നും അതിനെതിരെയുള്ള പ്രവര്‍ത്തനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും  ഉച്ചകോടി വ്യക്തമാക്കി.
്ഫലസ്ഥീന്‍ രാഷ്ട്രം അവിടുത്തെ ജനതയുടെ അവകാശമാണെന്നും ഇത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും
ഫലസ്ഥീനിന് ഇക്കാര്യത്തില്‍ പൂര്‍ണ അവകാശമുണ്ടെന്നും യോഗം ആവര്‍ത്തിച്ചു. ഇതോടെ പശ്ചിമേഷ്യയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത മൂന്ന് ഉച്ചകോടികളും സമാപിച്ചു.
ഫലസ്തീന്‍ വിഷയത്തില്‍ നേരത്തെ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ ഉറപ്പിക്കുന്നതായിരുന്നു ഉച്ചകോടി തീരുമാനങ്ങള്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter