വിദ്യഭ്യാസ മേഖലയില്‍ മാനേജുമെന്റുകള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കണം: റഷീദലി തങ്ങള്‍
പുതിയ കാലഘട്ടത്തില്‍ ലോകത്തോട് മത്സരിക്കാന്‍ പ്രാപ്തമാക്കും വിധം വിദ്യഭ്യാസ മേഖലയില്‍ മാനേജുമെന്റുകള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കണമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍.
വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെയും നല്‍കുന്ന വിദ്യഭ്യാസത്തിന്റെയും ഗുണനിലവാരം വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡ് സംഘടിപ്പിച്ച മഹല്ലുകളുടെ കീഴിലുള്ള വിദ്യഭ്യാസ സ്ഥാപന മേധാവികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വഖഫ് ബോര്‍ഡ് അംഗം എം.സി മായിന്‍ഹാജി അധ്യക്ഷത വഹിച്ചു. വഖ്ഫ് ബോര്‍ഡിലെ മറ്റു അംഗങ്ങളും സ്ഥാപന മേധാവികളും പരിപാടിയില്‍ സംബന്ധിച്ചു.