മലേഗാവ് സ്ഫോടനക്കേസ്: മാധ്യമങ്ങളെ മാറ്റി നിർത്തണമെന്ന  ആവശ്യം കോടതി തള്ളി
മുംബൈ:ഹിന്ദുത്വ ഭീകരർ പ്രതികളായ 2008ലെ മലേഗാവ് സ്ഫോടനക്കേസ് വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പ്രത്യേക കോടതി തള്ളി. വിചാരണ സുതാര്യമായിരിക്കണമെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. കോടതിയിലെത്തുന്ന മാധ്യമപ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കി. സാമുദായിക ഐക്യത്തിന് കോട്ടം തട്ടാത്ത വിധം വിചാരണ നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ നടപടികൾ രഹസ്യമാക്കി വെക്കണമെന്നായിരുന്നു എൻ.ഐ.എ യുടെ ഹർജിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതിനെതിരെ 11 മാധ്യമപ്രവർത്തകരും സ്ഫോടനത്തിൽ മരിച്ച ഒരാളുടെ പിതാവും ഇടപെടൽ ഹർജി നൽകുകയായിരുന്നു. ഭോപ്പാലിലെ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ, മുൻ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം ഏഴ് പ്രതികളാണ് കേസിലുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter