യു.എസില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം നേടി വനിതാ ബോക്‌സര്‍

 

അമേരിക്കയിലെ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം നേടിയെടുത്ത് മുസ്‌ലിം വനിത ബോക്‌സര്‍. ആമിയ സഫര്‍ ആണ് തന്റെ ഇസ്‌ലാമത വിശ്വാസാചാര പ്രകാരമുള്ള വസത്രം ധരിക്കാന്‍ നിയമ നടപടിയിലൂടെ അവകാശം സ്വന്തമാക്കിയത്. സഫറിന്റെ വലിയ ചുവടുവെപ്പാണിതെന്ന് കോച്ച് നാഥനൈ ഹൈലി പറഞ്ഞു. അവളുടെ സ്വപ്‌നങ്ങളിലേക്കെത്താനുള്ള ആദ്യ പടി. ഏറെ കഴിവുള്ള പ്രതിഭയായതിനാല്‍ ഞാന്‍ അവളെ കുറിച്ച് ഏറെ സന്തുഷ്ടവാനാണണെന്നും ഹൈലി കൂട്ടിച്ചേര്‍ത്തു. 2020 ല്‍ ടോക്കിയോവില്‍ നടക്കുന്ന ഒളിമ്പിക്‌സ് ആണ് തന്റെ ലക്ഷ്യമെന്ന് സഫര്‍ വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter