അർമീനിയ-അസർബൈജാൻ യുദ്ധം: അടിയന്തിരമായി വെടിനിര്‍ത്താൻ ആവശ്യപ്പെട്ട് അമേരിക്ക
വാഷിംഗ്ടണ്‍ : അതിർത്തി തർക്കത്തിന്റെ പേരിൽ അസര്‍ബൈജാൻ അര്‍മീനിയ എന്നീ രാജ്യങ്ങൾക്കിടയിൽ നടക്കുന്ന രൂക്ഷ യുദ്ധത്തിൽ ഇടപെടലുമായി അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം‌പിയോ ആണ് പ്രശ്നത്തില്‍ ഇടപെട്ടത്. ഇരുരാജ്യത്തെ നേതാക്കളുമായി സംസാരിച്ച പോംപിയോ അടിയന്തിരമായി വെടിനിര്‍ത്താൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ അസർബൈജാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിക്കെതിരെ പരോക്ഷമുന്നറിയിപ്പ് നൽകിയ പോംപിയോ മൂന്നാമതൊരു കക്ഷി വിഷയത്തെ രൂക്ഷമാക്കുന്ന രീതി അത്യന്തം അപലപനീയമാണെന്നും നഗോര്‍നോ- കാരാബാക് മേഖലയിലെ അശരണരായ ജനങ്ങളുടെ മനുഷ്യാവകാശത്തെ മാനിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതിനിടെ ക്രൈസ്തവ രാജ്യമായതിനാല്‍ അര്‍മീനിയക്ക് റഷ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ അർമീനിയയെയും തുർക്കി അസർബൈജാനെയും പിന്തുണക്കുന്നത് മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കാനാണ് സാധ്യത.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter