ഐ.എസ് തകര്‍ത്ത ഇറാഖിനെ പുനരേകീകരിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു

ഐഎസ് ആക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞ ഇറാഖിനെ പുനരേകീകരിച്ച് വ്യവസ്ഥപ്പെടുത്താന്‍ കുവൈത്ത് അന്തര്‍ദേശീയ സമ്മേളനം വിളിക്കുന്നു. കുവൈത്ത് വിദേശ കാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ലയാണ് ഇക്കാര്യം ഇന്നലെ പ്രഖ്യാപിച്ചത്. അതിനുള്ള മുന്നൊരുക്കള്‍ക്കായി ഇതിനകം ലോകബാങ്കുമായി ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഫറന്‍സിന്റെ തിയ്യതി തീരുമാനമായിട്ടില്ല. ഐ.എസ് കരങ്ങളില്‍നിന്നും മൊസൂളിനെ സ്വതന്ത്രമാക്കിയതിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് മന്ത്രി വിവരം അറിയിച്ചത്. ഇത് ഇപ്പോള്‍ വളരെ അനിവാര്യമാണെന്നും ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter