ഗവർണർ പദവിയുടെ കാലാവധി അവസാനിക്കുന്നു. ബാബരി കേസില്‍ കല്യാണ്‍ സിങ്ങിനെതിരെ കുറ്റം ചുമത്തും
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്ങിനെതിരെ ഉടന്‍ കുറ്റം ചുമത്തിയേക്കും. 1992 ല്‍ അയോധ്യയില്‍ തടിച്ചുകൂടിയ കര്‍സേവകര്‍ പള്ളി പൊളിക്കുമ്പോള്‍ ഉത്തര്‍പ്രേശ് മുഖ്യമന്ത്രി ആയിരുന്ന കല്യാണ്‍ സിങ്ങിന്റെ ഗവര്‍ണര്‍ പദവിയുടെ കാലാവധി നാളെ പൂര്‍ത്തിയാവുന്നതോടെ ഉന്നത ഭരണഘടനാ ചുമതലയായ ഗവര്‍ണര്‍ പദവിയെന്ന പരിരക്ഷ ഇല്ലാതാവുകയും ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ അവസരമൊരുങ്ങുകയും ചെയ്യും. ഇതോടെ ബാബരി കേസില്‍ മറ്റൊരു വി.ഐ.പി കൂടി കുടുങ്ങിയിരിക്കുകയാണ്. കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ പ്രതികള്‍ക്കെതിരേ 2017 ഏപ്രിലില്‍ ഗൂഢാലോചനാകുറ്റം പുനസ്ഥാപിച്ചിരുന്നു... ഇവര്‍ക്കു പുറമെ സംഘ്പരിവാർ നേതാക്കളായ വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, വിഷ്ണുഹരി ഡാല്‍മിയ, രാംവിലാസ് വേദാന്തി, സ്വാധി റിതംബര, മഹന്ദ് നൃത്യഹോപാല്‍ദാസ്, ചമ്പത്ത് റായി, സതീഷ് പ്രധാന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 12 പേര്‍ക്കെതിരെയും ഐ.പി.സി 120 ബി (ക്രിമിനല്‍ ഗൂഢാലോചന) പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter