പ്രഥമ സന്ദര്‍ശനവുമായി യു.എന്‍ മേധാവി ഫലസ്ഥീനില്‍

 

പ്രതീക്ഷകളുണര്‍ത്തി പ്രഥമ ഫലസ്ഥീന്‍ സന്ദര്‍ശനവുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റണിയേ ഗ്വട്ടേഴ്‌സ്. വര്‍ഷങ്ങളായി തുടരുന്ന ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇരുനേതാക്കളെയും നേരിട്ടു കാണുമെന്ന് അദ്ധേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഫലസ്ഥീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയെയും കണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇരു രാഷ്ട്രങ്ങളും സന്ദര്‍ശിക്കുമെന്നും യു.എന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
 ത്രിദിന സന്ദര്‍ശനത്തില്‍ ഗാസ ഉപരോധവും വെസ്റ്റ് ബാങ്കില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന തര്‍ക്കങ്ങളെ കുറിച്ചും ഗ്വട്ടേഴ്‌സ് വ്യക്തമായി അന്വേഷിക്കും.
വൈദ്യുതിയും ചികിത്സയും അന്വമായിക്കൊണ്ടിരിക്കുന്ന ഗാസയില്‍  2 മില്യണ്‍ ഡോളര്‍ നല്‍കി സഹായിക്കാന്‍ നേരത്തെ യു.എന്‍ തീരുമാനിച്ചിരുന്നു.
ഇസ്രേയലിന് നേരത്തെ യു.എന്‍മായി ബന്ധമുണ്ടെന്ന് സന്ദര്‍ശനത്തെ കുറിച്ച് പലകോണില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter