ഫലസ്ഥീന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ അന്താരാഷ്ട്രാ സമൂഹം നിരാശപ്പെടുത്തി: ഉര്‍ദുഗാന്‍

ഫലസ്ഥീന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ അന്താരാഷ്ട്രാ സംഘടനകള്‍ മുസ്‌ലിം ലോകത്തെ നിരാശപ്പെടുത്തിയെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

ഇസ്രയേല്‍  അധിനിവേശത്തില്‍ നിന്ന് മോചനം തേടി സ്വാതന്ത്ര്യം നേടാന്‍ ഫലസ്ഥീനികള്‍ പ്രയത്‌നിക്കുന്നുവെന്നും അതിന്റെ ഭാഗമായുള്ള പ്രതിരോധത്തിലാണ് അവരെന്നും  ഉര്‍ദുഗാന്‍ വ്യക്തമാക്കി.
ഇസ്തംബൂളില്‍ ഒ.ഐ.സി(ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍) യുടെ 34 ാമത് സാമ്പത്തിക വാണിജ്യ സഹകരണ യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഫലസ്ഥീന്‍ പ്രശ്‌നത്തിന്  അവര്‍ പരിഹാരം തേടുകയാണ്, എന്നാല്‍ അന്താരാഷ്ട്ര സംഘടനകള്‍ അവരെ നിരാശപ്പെടുത്തി ഉര്‍ദുഗാന്‍ പറഞ്ഞു.
ഫലസ്ഥീന്‍ സമുദായത്തിന്റെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഇസ്‌ലാമിക ലോകം നിലകൊള്ളണമെന്നും അദ്ധേഹം വ്യക്തമാക്കി.
ഒരു തുള്ളി രക്തത്തേക്കാള്‍ ഒരു തുള്ളി എണ്ണക്ക് നാം വിലകല്‍പ്പിക്കരുതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.മുസ്‌ലിം രാജ്യങ്ങള്‍ തങ്ങളുടെ രാഷ്ട്രത്തെ കറന്‍സികള്‍ ഇടപാട് നടത്തുന്നതിന് വേണ്ടി ഉപയോഗിക്കണമെന്നും ഉര്‍ദുഗാന്‍ വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter