യുഎഇ ഇസ്‌ലാമിക ലോകത്തെ വഞ്ചിച്ചു- ആയതുല്ല അലി ഖാംനഈ
- Web desk
- Sep 2, 2020 - 20:23
- Updated: Sep 2, 2020 - 20:23
സിയോണിസ്റ്റുകള്‍ക്ക് വേണ്ടി യുഎഇ ഭരണാധികാരികള്‍ മേഖലയുടെ വാതില്‍ തുറന്ന് കൊടുത്തിരിക്കുകയാണെന്നും അവര്‍ ഫലസ്തീന്‍ വിഷയം സാമാന്യവല്‍ക്കരിക്കുകയോ അവഗണിക്കുകയോ ചെയ്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎഇ-ഇസ്രയേല്‍ സമാധാനക്കരാറിന് ശേഷം ഇസ്രായേലിന് സൗദി വ്യോമ പാത തുറന്ന് കൊടുക്കുകയും ആദ്യമായി ഒരു യാത്രാ വിമാനം ടെല്‍ അവീവില്‍ നിന്ന് നേരിട്ട് അബുദാബിയിലേക്ക് പറക്കുകയും ചെയ്തിരുന്നു. ഇതിന് പിറകേയാണ് ആയത്തുളള അലി ഖാംനഈയുടെ പ്രതികരണം.
മുസ്‌ലിംകളെ പിന്നില്‍ നിന്ന് കുത്തി എന്നാണ് കരാറൊപ്പിട്ട ഉടനെ ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ വിമര്‍ശിച്ചിരുന്നത്. യുഎഇയും ഇസ്രായേലും തമ്മിലുളള ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനെ നാണക്കേടെന്നും അപകടം പിടിച്ചതെന്നും ഇറാന്‍ വിശേഷിപ്പിച്ചിരുന്നു. ഗള്‍ഫ് മേഖലയുടെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഇസ്രായേലിനെ ഇടപെടാന്‍ അനുവദിക്കുന്നത് അപകടകരമാണ് എന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment