ഇദ്ലിബിൽ സിറിയൻ സേനയും വിമതരും തമ്മിൽ പോരാട്ടം രൂക്ഷം
ബെയ്റൂത്ത്: വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ സി​റി​യ​യി​ലെ ഇ​ദ്ലിബ് പ്ര​വി​ശ്യ​യി​ല്‍ സിറിയൻ സർക്കാർ സൈനികരും തുർക്കി പിന്തുണയുള്ള വി​മ​ത പോ​രാ​ളി​ക​ളും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ പോ​രാ​ട്ടം തു​ട​രു​ന്നു. ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ല്‍ ര​ണ്ടു ദി​വ​ദിവസത്തിനിടെ സൈ​നി​ക​രും വി​മ​ത പോരാളികളുമടക്കം 96 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. വി​മ​ത​രു​ടെ കൈ​വ​ശ​മു​ള്ള ഇ​ദ്ലിബ് പി​ടി​ച്ച​ട​ക്കാ​ന്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് സി​റി​യ​ന്‍ സൈ​ന്യം ന​ട​ത്തു​ന്ന​ത്. വി​മ​ത​രു​ടെ അ​വ​സാ​ന കേ​ന്ദ്ര​മാ​ണി​തെ​ന്ന് സൈ​ന്യം അവകാശപ്പെടുന്നു. റ​ഷ്യ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ മേ​ഖ​ല​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ലു​ണ്ടാ​യെ​ങ്കി​ലും താ​മ​സി​യാ​തെ ലം​ഘി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. വടക്കൻ സിറിയയിലെ തുർക്കി അതിർത്തിയോട് ചേർന്ന് സുരക്ഷിത മേഖല സ്ഥാപിക്കുവാൻ ഓപ്പറേഷൻ പീസ് സ്പ്രിംഗ് എന്ന പേരിൽ സൈനിക നടപടി പുരോഗമിക്കുന്നതിനിടെയാണ് തുർക്കിയുടെ പിന്തുണയുള്ള വിമതർക്കെതിരെ സിറിയൻ സർക്കാർ സേന ആക്രമണം ശക്തമാക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter