ഗാസ ഉപരോധം ചര്‍ച്ച ചെയ്ത് ഹമാസ് നേതാവ് ഈജിപ്തില്‍

 

ഗാസ ഉപരോധത്തെ കുറിച്ച് ഈജിപ്ത് അധികൃതരുമായി ചര്‍ച്ച ചെയ്യാന്‍ ഫലസ്ഥീനിലെ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൈറോയില്‍.

ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് സീസിയുമായി ഹമാസ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ബന്ധം വീണ്ടെടുത്തിരുന്നു.
ജനസാന്ദ്രത കൂടിയ ഗാസ മുനമ്പ് ഇപ്പോള്‍ ഹമാസിന്റെ നിയന്ത്രണത്തിലാണ്. ഈജിപ്തും ഇസ്രയേലുമാണ് ഗാസയുടെ അതിര്‍ത്തികള്‍. 2008 മുതല്‍ ഗാസ യുദ്ധങ്ങളിലാണ്.
കഴിഞ്ഞ ഒരു ദശാബ്ദമായി ഭാഗികമായി ഈജിപ്തും ഇസ്രയേലിനൊപ്പം ഗാസ ഉപരോധത്തിലാണ്. ഈജിപ്തുമായുള്ള ചര്‍ച്ച ഉപരോധം എടുത്തുകളയാന്‍ ഏറെ സഹായകമാവുമെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം മാധ്യമങ്ങളോട് പറഞ്ഞു.
ചര്‍ച്ചയെ കുറിച്ച് ഈജിപ്ത് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
മെയ് മാസത്തിലാണ് ഹനിയ്യ ഹമാസ് നേതാവായി തെരെഞ്ഞെടുക്കപ്പെടുന്നത്. 1979 ല്‍ ഇസ്രയേല്‍ ഈജിപ്തുമായി സമാധാന കരാറില്‍ ഏര്‍പ്പെട്ടിരുന്നു. കരാറും ചര്‍ച്ച വിഷയമായിരുന്നുവെന്ന് ഹമാസ് വക്താവ് പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter