സിറിയയില്‍ 2018 ല്‍ 20,000ത്തോളം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 19,666 പേര്‍ കഴിഞ്ഞ വര്‍ഷം സിറിയയില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്.

2011 ല്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സിറിയയെ സംബന്ധിച്ചെടുത്തോളം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷത്തേത് കുറഞ്ഞ മരണനിരക്കാണെന്ന് സംഘടന വ്യക്തമാക്കുന്നു.
മരണത്തതില്‍ 1,437 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിരീക്ഷണാലയ സംഘടന വെളിപ്പെടുത്തി.
2017 ലെ മരണനിരക്ക്  33,000 ആയിരുന്നുവെന്നും ഈ വര്‍ഷത്തേത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നും നിരീക്ഷണാലയ മേധാവി റാമി അബ്ദുല്‍ റഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
2014 ലായിരുന്നു ഏററവും കൂടിയ മരണനിരക്ക്, 2014 ല്‍ 76,000ത്തോളം പേരായിരുന്നുസിറിയയില്‍ ആഭ്യന്തര യുദ്ധംമൂലം കൊല്ലപ്പെട്ടിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter