മസ്ജിദുല്‍ അഖ്‌സയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി ഇസ്രയേല്‍

 


മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതിന് ഫലസ്തീനികള്‍ക്ക് നിരോധനം തുടരുന്നതിനിടെ ജറൂസലേമില്‍ പുതിയ നിരീക്ഷണ സംവിധാനങ്ങളുമായി ഇസ്രായേല്‍. ജറൂസലേമിലെ അതിര്‍ത്തിയിലെ മെറ്റല്‍ ഡിറ്റക്റ്റര്‍ പിന്‍വലിച്ച് പകരം ശക്തമായ സുരക്ഷാ പരിശോധന സംവിധാനങ്ങള്‍ ഒരുക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ക്യാബിനറ്റ് മീറ്റിങിലാണ് മെറ്റല്‍ ഡിറ്റക്റ്റര്‍ കവാടങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാനും നൂതന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും തീരുമാനിച്ചത്. തിങ്കളാഴ്ച ഏറെ നേരം നീണ്ടുനിന്ന യോഗത്തിലായിരുന്നു തീരുമാനം. ചൊവ്വാഴ്ച്ചയാണ് വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

നിലവില്‍ ജറൂസലേമിലെ ചെക്‌പോസ്റ്റില്‍ ഫല്‌സതീന്‍ പൗരന്മാരെ മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് കര്‍ശന പരിശോധനക്ക് വിധേയമാക്കിയാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇന്‍ഫ്രാറെഡ് സ്‌കാനിങ്ങ് ഉള്‍പ്പെടെയുള്ള പുതിയ ടെക്‌നോളജി ഉപയോഗിച്ച് ശരീര പരിശോധന നടത്താനാണ് തീരുമാനിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter