ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ആദ്യ കോവിഡ് മരണം
- Web desk
- Jun 3, 2020 - 19:19
- Updated: Jun 3, 2020 - 19:59
ധാക്ക: മ്യാൻമറിൽ നിന്ന് വംശഹത്യ ഭയന്ന് റോഹിങ്ക്യൻ മുസ്‌ലിംകൾ പാലായനം ചെയ്ത് എത്തിയ ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊറോണ ബാധിച്ച് 71 കാരനാണ് മരണപ്പെട്ടിരിക്കുന്നത്. മരണപ്പെട്ട വ്യക്തിക്ക് ദീർഘകാലമായി രക്തസമ്മർദവും കിഡ്നി തകരാറും ഉണ്ടായിരുന്നതായി ക്യാമ്പിലുള്ളവർ പറയുന്നു.
ഞായറാഴ്ച മരണപ്പെട്ട ഈ വ്യക്തിക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നത് തിങ്കളാഴ്ചയോടെയാണ്. അതിനാൽ ഇയാളുമായി ഇടപഴകിയ ആളുകളെ കണ്ടെത്തുകന്നയെന്ന ശ്രമകരമായ ദൗത്യത്തിലാണ് അധികൃതർ. നിലവിൽ 29 അഭയാർത്ഥികൾക്കാണ് ബംഗ്ലാദേശിൽ കോവിഡ് ബാധിച്ചിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment