ട്വിറ്ററിലൂടെ തബ്‌ലീഗ് പ്രവർത്തകർക്ക് അഭിനന്ദനം: ഐഎഎസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്
ബംഗളൂരു: കൊറോണ വൈറസ് ഇന്ത്യയിൽ വ്യാപിക്കാൻ കാരണക്കാരെന്ന് വർഗീയ പ്രചരണം നടത്തപ്പെട്ട തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകർ കൊറോണ ഭേദമായതിനുശേഷം മറ്റു രോഗികൾക്ക് പ്ലാസ്മ കൈമാറിയതിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത മുഹമ്മദ് മുഹ്സിൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥന് കർണാടക സർക്കാർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

ഉദ്യോഗസ്ഥർ അമിതമായ സാമുദായിക ചായ്‌വ് കാണിക്കുന്നത് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് താല്പര്യമില്ലാത്തതിനാലാണ് നോട്ടീസ് അയച്ചതെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയത്. അഞ്ചു ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ ഉള്ളത്.

കഴിഞ്ഞവർഷം ഒഡീഷയിൽ പോലീസ് നിരീക്ഷകനായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പരിശോധിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വാർത്തയിലിടം നേടിയ ഐഎഎസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്സിൻ. ഇതിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter