മാസപ്പിറവി  ദൃശ്യമായി; ഖത്തറിലും ഒമാനിലും ശനിയാഴ്ച റമദാന്‍ ഒന്ന്

ദോഹ: ഇന്ന് വെള്ളിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ മെയ് 27 ശനിയാഴ്ച റമദാന്‍ ഒന്നായിരുക്കുമെന്നു ഖത്തറും ഒമാനും പ്രഖ്യാപിച്ചു. ശഅബാന്‍ ഒന്നിനെ സംബന്ധിച്ച ആശയക്കുഴപ്പം കാരണം ഇന്നലെയും ഇന്നും മാസപ്പിറവി അന്വേഷിക്കാന്‍ ഖത്തറും സഊദിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു.

ഇന്നലെ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഇന്നും വീണ്ടും യോഗം ചേര്‍ന്ന് കാര്യങ്ങള്‍ സ്ഥിരപ്പെടുന്നതിനനുസരിച് തീരുമാനം അറിയുക്കുമെന്നു ഇന്നലെ സഊദി സുപ്രീകോടതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter