സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ട, കേരള സർക്കാറിനെതിരെ ചന്ദ്ര ശേഖർ ആസാദ്
- Web desk
- Nov 3, 2020 - 12:21
- Updated: Nov 3, 2020 - 23:57
മുംബൈ: മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേരളസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം, പിന്നാക്ക ജാതി പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നതിനിടെ സർക്കാർ തീരുമാനത്തിനെതിരെ ഭീം ആര്‍മി പാര്‍ട്ടി അധ്യക്ഷനും പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. മുന്നോക്ക സംവരണത്തിനെതിരെ ഭീം ആര്‍മി കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം മലയാളത്തിലാണ് അദ്ദേഹം തന്റെ വിമര്‍ശനം ട്വീറ്റ് ചെയ്തത്.
'സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണെന്നും സംസ്ഥാനത്തെ പിന്നോക്ക ജനതയുടെ ജീവിതത്തെ ഇത് ദുഷ്‌കരമാക്കുമെന്നും പറഞ്ഞ ചന്ദ്രശേഖര്‍ ആസാദ് സാമ്ബത്തിക സംവരണം പിന്‍വലിക്കുക'- ആസാദ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെയും ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment