ചൈനയിലെ മുസ്‌ലിംകളോട് ഖുര്‍ആന്‍ പ്രതികള്‍ നിര്‍ബന്ധിതമായി കൈമാറാന്‍ ആവശ്യപ്പെട്ട് ഭരണകൂടം

വിശുദ്ധ ഖുര്‍ആന്റെ എല്ലാ പ്രതികളും നിസ്‌കാരപ്പായകളെയും മുസല്ലകളെയും നിര്‍ബന്ധിതമായി കൈമാറാന്‍ ആവശ്യപ്പെട്ട ചൈനീസ് ഭരണകൂടം. 

ചൈനയിലെ ക്‌സിംജിയാങ്ങ് പ്രവിശ്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്.
മുസ്‌ലിം ന്യൂനപക്ഷ കുടുംബങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍, മുസല്ല, എന്നിവ  നിര്‍ബന്ധമായും ഭരണകൂടത്തിന് കൈമാറിയില്ലെങ്കില്‍ ഭരണകൂടത്തിന്റെ ക്രൂരമായ ശിക്ഷാമുറകളെ നേരിടേണ്ടിവരുമെന്ന സന്ദേശമാണ് അധികാരികള്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്നത്.
 
മാധ്യമമായ റേഡിയോ ഫ്രീ ഏഷ്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇസ്‌ലാമുമായി ബന്ധപ്പെട്ട എന്തും വീടുകളില്‍ നിന്ന് കണ്ടെടുക്കപ്പെടുന്നത് കനത്ത ശിക്ഷകള്‍ക്ക് വിധേയമാകുമെന്നാണ്.
ഖുര്‍ആന്‍ പ്രതികളും ബന്ധപ്പെട്ട സംഗതികളും ഭരണകൂടത്തിനും അധികാരികള്‍ക്കും കൈമാറണണം, ഭരണകൂടം സോഷ്യല്‍മീഡിയ പ്രത്യേക ആപ്പിലൂടെ മുസ്‌ലിം ജനതയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായി  വീക്ഷിക്കുകയും ചെയ്യുന്നുവന്നും അധികാരികള്‍ വ്യക്തമാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter