മമ്പുറം ആണ്ടു നേര്‍ച്ചക്ക് തുടക്കമായി

ഖുതുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180ാം ആണ്ടുനേര്‍ച്ചക്ക് തുടക്കമായി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ പതായ ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. ഇന്നലെ അസര്‍ നിസ്‌കാരാനന്തരം മഖാമില്‍ നടന്ന കൂട്ട സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്തം നല്‍കി വൈകിട്ട്  ഏഴിന് മഖാല്‍ പ്രത്യേക മൗലീദ് സദസ്സും നടന്നു.

ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി, മമ്പുറം ഖതീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട് ,ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എംസൈദലവി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം, സ്വലാത്ത് മജ്‌ലിസ്, മതപ്രഭാഷണ പരമ്പര, ദിക്‌റ് ദുആ സമ്മേളനം അന്നദാനം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter