വിമർശനങ്ങൾക്ക് വഴങ്ങി  ഒടുവിൽ ബിജെപി എംഎല്‍എക്ക് വിലക്കുമായി ഫേസ്ബുക്ക്
ന്യൂഡല്‍ഹി: ബി.ജെ.പി അനുകൂല നിലപാടെടുക്കുന്നുവെന്ന കടുത്ത വിമർശനത്തിന് ഒടുവിൽ മുഖം രക്ഷിക്കാന്‍ ഫെയ്സ്ബുക്ക് വിദ്വേഷ പ്രചരണം നടത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എയെ ഫേസ്ബുക്ക് വിലക്കി. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതിനെതിരായ ഫേസ്ബുക്കിന്റെ നയം ലംഘിച്ചതിനാണ് തെലങ്കാനയില്‍നിന്നുള്ള ടി. രാജ സിംഗിനെ വിലക്കിയതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

തെലങ്കാന നിയമസഭയിലെ ഒരേയൊരു ബിജെപി എംഎല്‍എയായ രാജ സിംഗിനെതിരെ നടപടി സ്വീകരിക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥയായ അംഖി ദാസ് തടഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാക്കൾ ഫേസ്ബുക്കിനെതിരെ ആഞ്ഞടിക്കുകയും പാർലമെന്റ് സമിതി ഫെയ്സ്ബുക്ക് വക്താവിനെ വിളിച്ചുവരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter