അനീതിയുടെ നിയമങ്ങള്‍ മോദിക്ക് തിരുത്തേണ്ടി വരും; സ്വാദിഖലി ശിഹാബ് തങ്ങള്‍
ശരീഅത്ത് വിരുദ്ധ നീക്കങ്ങളുണ്ടായപ്പോള്‍ സമുദായ നേതൃത്വത്തിന്റെ ശക്തിക്കു മുന്നില്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരാന്‍ പ്രധാനമന്ത്രി തന്നെ മുന്നോട്ടു വന്നതാണ് മുന്‍കാല ചരിത്രമെന്നും രാജ്യത്തിനില്ലെന്നും അനീതിയുടെ നിയമങ്ങള്‍ നരേന്ദ്ര മോദിക്കു തിരുത്തേണ്ടി വരുമെന്നും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍.
ശരീഅത്ത് സമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ആചാരങ്ങള്‍,അനുഷ്ഠാനങ്ങള്‍ തുടങ്ങിയ അനുബന്ധ കാര്യങ്ങളില്‍ സംയമനം പാലിക്കണമെന്നാണ് രാഷ്ട്രത്തിന്റെ ഭരണഘടന അനുഷാസിക്കുന്നത്.എന്നാല്‍ ആ സംയമനം ഇപ്പോള്‍ നഷ്ടപ്പെടുന്നുണ്ടോ എന്നും നാം സംശയിക്കേണ്ടിയിരിക്കുന്നു..
ഏകപക്ഷീയമായ സിവില്‍കോഡിലേക്കുള്ള നീക്കമാണിതെന്നും ഇതിനെതിരെ ചെറുത്തു നില്‍ക്കണമെന്നും സയ്യിദ് സാദിഖലി തങ്ങള്‍വിശദീകരിച്ചു.
ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി ഐക്യത്തോടെ മുന്നോട്ട് പോവണമെന്നും അതിന്റെ ഭാഗമായണ് ഈ രണ്ടാം ശരീഅത്ത് സമ്മേളനമെന്നും സ്വാദിഖലി തങ്ങള്‍ വ്യക്തമാക്കി.