ഖാസിം  സുലൈമാനി വധം: സൈനികക്കരുത്ത് ദുരുപയോഗം ചെയ്യുന്നത് യുഎസ് അവസാനിപ്പിക്കണമെന്ന് ചൈന
ബെയ്ജിങ്ങ്: ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഇറാഖിൽ നടത്തിയ ആക്രമണത്തിലൂടെ യുഎസ് സൈന്യം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ചൈനീസ് ഭരണകൂടം രംഗത്തെത്തി. സൈനികക്കരുത്ത് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ചൈന ആവശ്യപ്പെട്ടു. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരഫുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഫോണില്‍ക്കൂടെ വിഷയത്തില്‍ സംഭാഷണം നടത്തുകയും ചെയ്തു. യുഎസ് സൈനിക നടപടി അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും ഇത് മേഖലയില്‍ പിരിമുറക്കങ്ങളും അസ്ഥിരതയും വര്‍ദധിപ്പിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ചര്‍ച്ചകളിലുടെ വേണം പ്രശ്‌ന പരിഹാരം നടത്താനെന്നും, പശ്ചിമേഷ്യ-ഗള്‍ഫ് മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ ചൈന ക്രിയാത്ക പങ്കുവഹിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലുടെ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter